വാഷിംഗ്ടൺ: പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെയടക്കം ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിവാദ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് അശ്ലീല പരാമർശം അടങ്ങിയ ആശംസാ കത്ത് അയച്ചെന്ന വെളിപ്പെടുത്തലിൽ കുടുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൺകുട്ടികളെ മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുകയും ചെയ്തിട്ടുള്ള ജെഫ്രി 2019 ആഗസ്റ്റിൽ ജയിലിൽ തൂങ്ങിമരിച്ചിരുന്നു.
മാർക്കർ പേനകൊണ്ട് വരച്ചതെന്ന് കരുതുന്ന നഗ്നയായ സ്ത്രീയുടെ രൂപരേഖയ്ക്കുള്ളിലാണ് പിറന്നാൾ സന്ദേശം ആലേഖനം ചെയ്തത്. ട്രംപും എപ്സ്റ്റീനും തമ്മിലുള്ള സാങ്കല്പിക സംഭാഷണം, മൂന്നാമതൊരാൾ എഴുതുന്ന മാതൃകയിലാണ് വാചകങ്ങളും അതിലെ അശ്ലീല പരാമർശങ്ങളും.
ട്രംപും എപ്സ്റ്റീനും തമ്മിൽ 1980കൾ മുതൽ 15 വർഷം നീണ്ട സൗഹൃദമുണ്ടായിരുന്നെന്ന് കരുതുന്നു. വിരുന്നുകളിലും മറ്റും ഇരുവരും ഒരുമിച്ച് സന്നിഹിതരായിരുന്നു. റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്ന് 2004ൽ എപ്സ്റ്റീനുമായുള്ള സൗഹൃദം ഉപേക്ഷിച്ചെന്ന് ട്രംപ് പറയുന്നു.
1000 കോടി ഡോളർ
മാനനഷ്ടത്തിന് ട്രംപ്
എപ്സ്റ്റീന് 2003ൽ ട്രംപ് അയച്ച പിറന്നാൾ സന്ദേശമെന്ന തരത്തിൽ അമേരിക്കൻ മാദ്ധ്യമമായ വാൾസ്ട്രീറ്റ് ജേർണലാണ് സംഭവംവെളിപ്പെടുത്തിയത്. കത്തിൽ ട്രംപിന്റെ പേരും ഒപ്പും ഉണ്ടെന്നാണ് അവകാശവാദം. 1000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാൾസ്ട്രീറ്റ് ജേണലിന്റെ മാതൃകമ്പനി ഡൗ ജോൺസിനും ഉടമ റൂപർട്ട് മർഡോക്കിനും എതിരെ ട്രംപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കത്ത് തന്റേതല്ലെന്നും വ്യാജമാണെന്നും ട്രംപ് അവകാശപ്പെടുന്നു.
ട്രംപിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങൾ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |