
സോൾ: മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് (65) ജീവപര്യന്തം ശിക്ഷ വിധിച്ച് ദക്ഷിണ കൊറിയൻ കോടതി. 2024 ഡിസംബറിൽ രാജ്യത്ത് അപ്രതീക്ഷിത പട്ടാള നിയമം പ്രഖ്യാപിച്ച് കലാപത്തിന് ശ്രമിച്ചെന്ന് കാട്ടിയാണ് ശിക്ഷ. കഴിഞ്ഞ മാസം പ്രത്യേക വിചാരണയിൽ അഞ്ച് വർഷം ജയിൽ ശിക്ഷയും യൂനിന് ലഭിച്ചിരുന്നു. മറ്റ് ആറ് ക്രിമിനൽ വിചാരണ കൂടി യൂൻ നേരിടാനുണ്ട്. പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചെങ്കിലും യൂൻ പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ടു. തുടർന്ന് ഭരണഘടനാ കോടതി യൂനിനെ പുറത്താക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.