തിരുവനന്തപുരം: മോദി സർക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികൾക്ക് ഒരുക്കിയ കെണിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ ആഴക്കടൽ മത്സ്യബന്ധന നയത്തിനെതിരെയും കടൽ മണൽ ഖനന നടപടികൾക്കെതിരെയും അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടൽ സമ്പത്ത് അദാനിക്കും അംബാനിക്കുമായി വീതം വയ്ക്കുകയാണ്. വൻകിട കപ്പൽ കമ്പനികളുടെ കടന്നുവരവ് ഈ മേഖലയിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് ഭീഷണിയാണ്. കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹ നടപടികൾക്ക് പ്രോത്സാഹനം നൽകി കൂട്ടുനിൽക്കുകയാണ് പിണറായി സർക്കാരെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലീലാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി ടി.എൻ. പ്രതാപൻ, മത്സ്യത്തൊഴിലാളി ദേശീയ പ്രസിഡന്റ് ആംസ്‌ട്രോംഗ് ഫെർണാണ്ടോ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി ,മുൻമന്ത്രി വി.എസ്. ശിവകുമാർ, ജയ്സൺ പൂന്തുറ തുടങ്ങിയവർ പങ്കെടുത്തു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |