ശബരിമല: പമ്പയിൽ നിന്ന് നീലിമല,അപ്പാച്ചിമേട്,ശബരിപീഠം വഴി പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടകരുടെ യാത്ര വീണ്ടും തടഞ്ഞു. കനത്ത മഴയെ തുടർന്ന് തീർത്ഥാടകർ തെന്നി വീഴുന്നത് മൂലമാണിത്. കർക്കടക മാസ പൂജകൾക്കായി നട തുറന്നതോടെ നിരവധി തീർത്ഥാടകരാണ് എത്തുന്നത്. മിഥുന മാസപൂജകൾക്കായി നട തുറന്നപ്പോൾ തെന്നിവീണ് ഭക്തർക്ക് പരിക്കേറ്റതിനെ തുടർന്ന് അന്നും യാത്ര വിലക്കിയിരുന്നു. മാളികപ്പുറത്തിന് സമീപം പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ നവഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടതുറന്നപ്പോൾ നിരോധനം പിൻവലിച്ച് പാത തുറന്നുനൽകിയിരുന്നു. പാതയിൽ പാകിയിരിക്കുന്ന കരിങ്കല്ലുകളിലെ മിനുസമുള്ള പാളികൾ പരുക്കനാക്കുന്ന പണികൾ മിഥുനമാസ പൂജയ്ക്കുശേഷം നടത്തിയെന്ന് ദേവസ്വം ബോർഡ് പറഞ്ഞെങ്കിലും വഴുക്കലിന് പരിഹാരമായില്ലെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |