അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ചീരക്കടവിൽ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ചീരക്കടവ് രാജീവ് കോളനിയിലെ പരേതനായ കോണന്റെ മകൻ വെള്ളിങ്കിരി(40) ആണ് മരിച്ചത്. അവിവാഹിതനാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വിറക് ശേഖരിക്കാനും കാലി മേയ്ക്കുന്നതിനുമായി കാട്ടിലേക്ക് പോയതായിരുന്നു യുവാവ്. രാത്രി തിരിച്ചുവരാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ കാട്ടിൽ യുവാവിന്റെ ചെരുപ്പും കത്തിയും കണ്ടെത്തി. തുടർന്ന് ആർ.ആർ.ടി സംഘം അടക്കം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുതൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. അമ്മ ലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |