തൃശൂർ: തട്ടികൊണ്ടുപോകൽ കഠിന ദേഹോപദ്രവം, നരഹത്യാശ്രമം, കവർച്ച എന്നീ കുറ്റകൃത്യങ്ങളിൽ മണ്ണുത്തി, നെടുപുഴ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ പ്രതികൾ കർണാടകയിൽ നിന്നും പിടിയിൽ. ചിയ്യാരം സ്വദേശിയായ ചീരമ്പത്ത് വീട്ടിൽ സച്ചിൻ (27), ചിയ്യാരം കണ്ണങ്കുളങ്ങര സ്വദേശിയായ തയ്യിൽ വീട്ടിൽ സഞ്ജു (26), അമ്മാടം പള്ളിപ്പുറം സ്വദേശിയായ പുളിപറമ്പിൽ വീട്ടിൽ അജുൻ (30) എന്നിവരേയും സഹായിയായ മുപ്ലിയം സ്വദേശി കെ.എ.അജയ് ദേവ് (32), എന്നയാളേയുമാണ് തൃശൂർ സിറ്റി പൊലീസ് അന്വേഷണ സംഘം പിടികൂടിയത്. വെള്ളാനിക്കര സ്വദേശിയെ ഏഴോളം പ്രതികൾ ചേർന്ന് നടത്തിയ ദേഹോപദ്രവം, വധശ്രമം, കവർച്ച എന്നിവയിൽ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കർണാടകയിൽ പ്രതികൾ ഉപയോഗിച്ചിരുന്ന കാറും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |