ബി.എഡ് മൂല്യനിർണയ ക്യാമ്പ്
രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് 25 മുതൽ 27 വരെ കോഴിക്കോട് ജി.സി.ടി.ഇ, തൃശൂർ ഐ.എ.എസ്.ഇ, ഫാറൂഖ് ട്രെയിനിംഗ് കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ നടക്കും. സർവകലാശാലയ്ക്ക് കീഴിലെ ട്രെയിനിംഗ് കോളേജുകളിൽ ഈ ദിവസങ്ങളിൽ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല.
അപേക്ഷ ക്ഷണിച്ചു
ബി.ടെകിന് 2014-ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ അർഹരായവർക്ക് 2018 വർഷത്തെ സർട്ടിഫിക്കറ്റ് ഒഫ് എക്സലൻസിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ പൊസിഷൻ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, ചെലാൻ (260 രൂപ) സഹിതം ബി.ടെക് ബ്രാഞ്ചിൽ സമർപ്പിക്കണം. സർട്ടിഫിക്കറ്റ് തപാലിൽ ലഭിക്കാൻ പോസ്റ്റൽ ചാർജായി 50 രൂപയുടെ ചെലാൻ കൂടി ഉൾപ്പെടുത്തണം.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം വഴിയുള്ള വിദേശ / കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ എം.ബി.എ (2013 സ്‌കീം-2013, 2014 പ്രവേശനം, 2012 സ്‌കീം-2012 പ്രവേശനം മാത്രം) മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 27 വരെ രജിസ്റ്റർ ചെയ്യാം. മൂന്നാം സെമസ്റ്റർ പരീക്ഷ ഒക്ടോബർ പത്തിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം സർവകലാശാലാ കാമ്പസ്.
ബി.എച്ച്.എം പരീക്ഷ 30ന്
മൂന്നാം വർഷ ബി.എച്ച്.എം (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 30ന് ആരംഭിക്കും.
എട്ടാം സെമസ്റ്റർ ബി.ആർക് (2004 സ്‌കീം, 2009-2011 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ സെപ്തംബർ 30-ന് ആരംഭിക്കും.
ഒന്നാം വർഷ ബി.എച്ച്.എം (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ ഒന്നിന് ആരംഭിക്കും.
പുനർമൂല്യനിർണയ അപേക്ഷ
മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഒക്ടോബർ അഞ്ചിനകം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 വിലാസത്തിൽ ലഭിക്കണം.
പരീക്ഷാഫലം
എം.എസ് സി അപ്ലൈഡ് സൈക്കോളജി (സി.സി.എസ്.എസ്) മൂന്ന് (നവംബർ 2018), നാല് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിലോസഫി പരീക്ഷാഫലം വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |