ഫഹദ് ഫാസിലിനെയും വടിവേലുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീസൻ തിയേറ്ററിൽ. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി. ചൗധരി നിർമ്മിക്കുന്നു.
തയ്യൽ മെഷീൻ
കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രമാക്കി സി.എസ് വിനയൻ സംവിധാനം ചെയ്യുന്ന തയ്യൽ മെഷീൻ ആഗസ്റ്റ് 1ന് തിയേറ്രറിൽ. ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് രാകേഷ് കൃഷ്ണൻ തിരക്കഥ എഴുതുന്നു. ഗോപ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മാണം.
സുമതി വളവ്
മാളികപ്പുറം ടീം വീണ്ടും ഒരുമിക്കുന്ന സുമതി വളവ് ആഗസ്റ്റ് 1ന് തിയേറ്ററിൽ. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, ബോബി കുര്യൻ, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ തുടങ്ങി നീണ്ടതാരനിരയുണ്ട്. രചന അഭിലാഷ് പിള്ള. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ,വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |