SignIn
Kerala Kaumudi Online
Sunday, 27 July 2025 2.23 PM IST

ലിവർ സിറോസിസ് ഇനിയൊരു പ്രശ്നമേയല്ല 'അമരാലയ' എന്ന അദ്ഭുതം

Increase Font Size Decrease Font Size Print Page
s

അനുദിനം മാറ്റങ്ങൾക്ക് വിധേയമാകുന്ന ലോകത്ത് ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭൗതിക സാഹചര്യങ്ങളുമാണ് മനുഷ്യനെ പലപ്പോഴും രോഗിയാക്കി മാറ്റുന്നത്. രോഗനിർണയത്തിലെ പാകപ്പിഴയും കൃത്യമായ ചികിത്സയുടെ അഭാവവും രോഗം മൂർച്ഛിക്കുന്നതിനും ഇടയാക്കിയേക്കാം. ഇന്ന് പ്രായഭേദമെന്യേ പലരിലും കണ്ടുവരുന്ന കരൾവീക്കവും ഇതിൽ നിന്ന് വിഭിന്നമല്ല. പലരും കരൾവീക്കത്തെ മനസിലാക്കുന്നത് വളരെ വൈകിയാണെന്ന് തലമുറകളായി കൈമാറിവന്ന പാരമ്പര്യ ചികിത്സയിൽ വിശ്വാസമർപ്പിച്ച് 'അമരാലയ' എന്ന ആയുർവേദ മരുന്ന് വികസിപ്പിച്ചെടുത്ത ഡോ. ആർ.എൽ. ശക്തിബാബു പറയുന്നു. രോഗം രോഗിയെ കീഴടക്കുന്ന ഘട്ടത്തിലും ആശ്വാസം തേടിയെത്തിയ പലരെയും ഡോ. ശക്തിബാബു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ആലപ്പുഴ ആസ്ഥാനമായി ആയുർവേദ രീതിയിൽ സ്വന്തമായി വികസിപ്പിച്ച 'അമരാലയ' എന്ന മരുന്നിലൂടെയാണ്. പാരമ്പര്യം കൈവിടാതെ തയ്യാറാക്കിയ 'അമരാലയ' രോഗികൾക്ക് ആശ്വാസത്തിനൊപ്പം അവസാന ആശ്രയം കൂടിയാണ്.

പാരമ്പര്യ സിദ്ധി

ദക്ഷിണേന്ത്യയിൽ, ദ്രാവിഡ സന്യാസിമാരിലൂടെ രൂപംകൊണ്ട സിദ്ധവൈദ്യം, നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറ്റടി വിളാകത്ത് പുത്തൻവീട്ടിൽ തറവാട്ടുകാർക്ക് തലമുറകളായി ലഭിച്ചതാണ്. 1900 കാലഘട്ടത്തിൽ കന്യാകുമാരി ജില്ലയിലെ ഇരുമ്പിലി ഗ്രാമത്തിലെ പത്മാവതി തങ്കച്ചിയിലൂടെ വളർന്നുവരികയും, മകൻ രത്നാകര തമ്പിയിലൂടെ പടർന്നേറുകയും ചെയ്ത സിദ്ധവൈദ്യവും ആയുർവേദവുമടങ്ങുന്ന പാരമ്പര്യ ചികിത്സ ഇപ്പോൾ എത്തിനിൽക്കുന്നത് ആർ.എൽ. ശക്തി ബാബുവിലാണ്. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്, ലിവർ സിറോസിസ് പരിഹാരമായ, അപൂർവ പച്ചിലമരുന്നുകൾ ചേർന്നുണ്ടാക്കിയ 'അമരാലയ' ചികിത്സാവിധി.

ശക്തിബാബുവിന്റെ അമ്മൂമ്മയുടെ അമ്മയായ മാത്തുക്കുട്ടി തങ്കച്ചിയും ലളിതമായ പഥ്യത്തോടെ മഞ്ഞപ്പിത്തത്തിനും കരൾ സംബന്ധമായ അസുഖങ്ങൾക്കും പച്ചമരുന്ന് നൽകിവന്നിരുന്നു. അവരിൽ നിന്നാണ് അച്ഛന്റെ അമ്മ പത്മാവതി തങ്കച്ചിയിലേക്ക് വൈദ്യപാരമ്പര്യം കൈമാറിയെത്തിയത്. ജീവിതത്തിൽ യാതൊരു പ്രതീക്ഷയുമില്ലാതെ വരുന്ന ആളുകളെപ്പോലും പാരമ്പര്യ പച്ചമരുന്നുകൾ നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് കണ്ടുവളർന്ന ശക്തിബാബു ഈ തലമുറയിലും ആ രീതി പിൻതുടർന്നുപോരുന്നു. സിദ്ധ വൈദ്യത്തിന്റെ തനിമ ചോരാതെതന്നെ പാരമ്പര്യത്തിൽ നിന്നുകൊണ്ടാണ് ശക്തിബാബു 22 പച്ചിലക്കൂട്ടുകളിൽ നിന്ന് 'അമരാലയ' എന്ന അദ്ഭുതസിദ്ധിയുള്ള ഔഷധം രൂപപ്പെടുത്തിയത്.

'അമരാലയ' ആശ്വാസം

ജൈവ രസതന്ത്രത്തിൽ ഹെപ്പറ്റോ പ്രൊട്ടക്ടീവ് ഫലപ്രാപ്തിയെക്കുറിച്ച് ഗവേഷണം നടത്തിയ ശക്തിബാബു 2000ത്തിൽ കേരള സർവകലാശാലയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം കാര്യവട്ടത്തും മെഡിക്കൽ കോളേജിലുമായി ഗവേഷണം നടത്തിയതും തദ്ദേശീയ മരുന്നുകളുടെ പ്രവർത്തനം, ലിവർ സിറോസിസ് തുടങ്ങിയ വിഷയങ്ങളിലാണ്. തനിക്ക് കരൾ വീക്കമാണെന്ന് രോഗി തിരിച്ചറിയുന്നത് ഏറ്റവും അവസാന ഘട്ടത്തിലായിരിക്കും. അതിനാൽത്തന്നെ രോഗം കരളിന്റെ പ്രവർത്തനത്തെ താളംതെറ്റിച്ചിട്ടുമുണ്ടാകും.

ഓരോ രോഗിയിലും ഓരോ തരത്തിലുള്ള ലക്ഷണമായിരിക്കും പ്രകടമാവുക. ചിലർക്ക് രക്തം ഛർദ്ദിച്ച് പ്രശ്നമാകുമ്പോഴായിരിക്കും രോഗാവസ്ഥ തിരിച്ചറിയുന്നത്. ഈ ഒരു ഘട്ടത്തിൽ ഉന്നതനിലവാരത്തിലുള്ള ആശുപത്രികളിലെ ചികിത്സകൊണ്ടു പോലും ആശ്വാസം ലഭിക്കണമെന്നില്ല. അതിനുകാരണം, ലിവർ സിറോസിസിന് കൃത്യമായ മരുന്നോ ചികിത്സയോ ഇല്ലെന്നതു തന്നെ. ഈ രോഗഘട്ടത്തിൽ എത്തുന്നവരെ ഉൾപ്പെടെ പൂർണമായി സുഖപ്പെടുത്താൻ സാധിക്കുമെന്ന് ശക്തിബാബു അവകാശപ്പെടുന്നു. രോഗം മൂർച്ഛിച്ചു നിൽക്കുന്ന അവസ്ഥയിൽപ്പോലും 'അമരാലയ' കഴിച്ച് ഭേദപ്പെട്ട കഥകൾ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവർക്ക് പറയാനുണ്ട്!

മരുന്ന് കഴിച്ചു തുടങ്ങുന്നതിനു മുമ്പുള്ള കരളിന്റെ പരിശോധനകളിലും അതിനു ശേഷമുള്ള പരിശോധനകളിലും ഈ വ്യത്യാസം പ്രകടമാണ്. 'അമരാലയ' കഴിക്കുന്ന സമയത്ത് ആമാശയം, ചെറുകുടൽ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന രക്തം പോർട്ടൽ വെയിനിൽ എത്തുമ്പോഴുണ്ടാകുന്ന വീക്കം പരിഹരിച്ച് ശരീരത്തിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ തോത് കുറച്ചുകൊണ്ടുവരുന്നു. ഇത് രോഗിക്ക് പൂർണമായ ആശ്വാസത്തെ നൽകുന്ന ചികിത്സാരീതിയെന്നും ഡോ. ശക്തിബാബു സാക്ഷ്യപ്പെടുത്തുന്നു.

കരൾവീക്കം എന്ന വില്ലൻ

ലിവർ സിറോസിസ് എന്ന പേര് കേൾക്കുമ്പോൾത്തന്നെ ആളുകൾ ചിന്തിക്കുന്നത്, ഇത് മദ്യപാനത്തിലൂടെ ഉണ്ടാകുന്ന രോഗമാണെന്നാണ്. എന്നാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ ഉണ്ടാകുന്ന രോഗത്തിന്റെ ഒരു കാരണം മാത്രമാണ് മദ്യമെന്ന് പലരും തിരിച്ചറിയുന്നില്ല. ഹൈപ്പറ്റൈറ്റിസ് വൈറസ്, മരുന്നുകളുടെ അമിത ഉപയോഗം, ജങ്ക് ഫുഡ്, ഒരു തവണ ഡോക്ടർമാർ നിർദ്ദേശിച്ച മരുന്ന്, പിന്നീട് അസുഖം വരുമ്പോഴൊക്കെ സ്വന്തം തീരുമാനപ്രകാരം വീണ്ടും വീണ്ടും കഴിക്കുന്നതും മറ്റും ലിവർ സിറോസിസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നതിന് കാരണങ്ങളാണ്.

കരളിലെ കോശങ്ങൾ സാധാരണ രീതിയിൽ നിന്ന് വ്യത്യാസപ്പെട്ടു വരുന്ന അവസ്ഥയാണ് സിറോസിസ്. കരളിനകത്ത് വീക്കമുണ്ടായി, രക്തയോട്ടം കുറയുകയും അവിടത്തെ കോശങ്ങൾ നശിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് ശരീരത്തെ പൂർണമായും കീഴ്‌പ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തും. ഒരു തവണ കരൾ വീക്കമുണ്ടായ വ്യക്തിയുടെ കരൾ പൂർവസ്ഥിതിയിലെത്തിക്കാൻ പറ്റില്ലെന്ന വാദമാണ് നിന്നാണ് കരൾ സംബന്ധമായ വിഷയത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ശക്തിബാബുവിന് പ്രചോദനമായത്. കരൾ സംബന്ധമായ രോഗങ്ങൾ രോഗി പലപ്പോഴും അറിയാറില്ലെന്നതാണ് വാസ്തവം. ശരീരം പ്രകടമാക്കുന്ന ചെറിയ ലക്ഷണങ്ങളിലൂടെ രോഗം അറിയാൻ പറ്റുമെങ്കിലും അതിനെ നിസാരവത്കരിക്കുന്നതിലൂടെ രോഗം മൂർച്ഛിക്കുകയാണ് ചെയ്യുക.

മരണമുഖത്തു നിന്ന് മടക്കം

ആയുർവേദത്തിലൂടെ രോഗം ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന ചിന്ത പലർക്കുമുണ്ട്. ഇതാണ് കൂടുതൽ പേരും ഇതിൽ നിന്ന് വിട്ടുനിൽക്കുന്നതിന് കാരണം. എന്നാൽ പാരമ്പര്യ ചികിത്സയിലൂടെ ഉദരസംബന്ധമായ പല പ്രശ്നങ്ങളെയും അകറ്റി ആശ്വാസമാവുകയാണ് പാരമ്പര്യ ചികിത്സയെ മുറുകെപ്പിടിക്കുന്ന 'അമരാലയ.' ഡോ. ശക്തിബാബുവിന്റെ കരൾരോഗ ചികിത്സ 'അമരാലയ' എന്ന രൂപത്തിലേക്ക് മാറുന്നത് 2013ലാണ്. ലിവർ സിറോസിസ് ബാധിച്ച വ്യക്തിയുടെ ഉദരാശയത്തിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്നതും ശരീരം നീരു വയ്ക്കുന്നതും രോഗിക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

എന്നാൽ ആ ഘട്ടത്തിൽപ്പോലും ഇവിടെയെത്തുന്ന രോഗികൾക്ക് ചികിത്സയിലൂടെ പൂർണ ആശ്വാസം ലഭിക്കുന്നുണ്ടെന്ന് ഡോ. ശക്തിബാബു പറയുന്നു. ഇതിന്റെ വ്യത്യാസം രോഗിക്കു തന്നെ പ്രകടമായിത്തുടങ്ങും. ശരീരത്തിലെ നീര് കുറയുന്നതിലൂടെ ബുദ്ധിമുട്ടുകളെല്ലാം ഒരു പരിധിവരെ പരിഹരിക്കുന്നു. നീര് കുറയുതോടെ ശ്വാസമെടുക്കുന്നതിന് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ മാറിത്തുടങ്ങും. പല രോഗികളുടെയും ചർമ്മത്തിലുണ്ടാകുന്ന കറുപ്പുനിറം പതിയെ മാറിത്തുടങ്ങുന്നതും 'അമരാലയ' ശരീരത്തിൽ കൃത്യമായി പ്രവർത്തിക്കുന്നു എന്നതിന് തെളിവാണെന്ന് ഡോക്ടർ പറയുന്നു.

'അമരാലയ' എത്രനാൾ

പ്രമേഹം ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്ന് എത്രനാൾ തുടരണം എന്നതു സംബന്ധിച്ച് കൃത്യതയില്ല. എന്നാൽ കരൾ തകരാറ്, ലിവർ സിറോസിസ് എന്നീ പ്രശ്നങ്ങളാൽ വലയുന്നവർക്ക് 'അമരാലയ' എത്രകാലം കഴിക്കണം എന്നതു സംബന്ധിച്ച് കൃത്യമായ ഉത്തരം ശക്തിബാബു നൽകുന്നു. സാധാരണഗതിയിൽ ഒൻപതു മാസം മുതൽ ഒരുവർഷം വരെയുള്ള കാലയളവാണ് 'അമരാലയ' കഴിക്കേണ്ടത്. എന്നാൽ ഒന്നരവർഷത്തെ ഔഷധപ്രയോഗം വേണ്ടിവന്ന രോഗികളുടെ കേസുകളും ഉണ്ടായിട്ടുണ്ട്. മരുന്ന് കഴിച്ചുതുടങ്ങി, ആദ്യത്തെ ഏഴു ദിവസം മുതൽ 15 ദിവസം ആകുമ്പോഴേക്കും രോഗിക്ക് വ്യത്യാസം സ്വയം തിരിച്ചറിയാനാകും. വൃക്ക രോഗം, കരൾ രോഗം എന്നിവ പൂർണമായും മാറ്റിയെടുക്കുന്നതിൽ 'അമരാലയ' നൽകുന്ന പ്രതീക്ഷ വലുതാണ്. പ്രമേഹ രോഗികൾക്കും 'അമരാലയ' ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ലെന്നും ശക്തിബാബു ഉറപ്പു നൽകുന്നു.

'അമരാലയ' എന്ന ചിന്ത

ഒരു പ്രാവശ്യം ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞാൽ അത് ഒരിക്കലും നോർമൽ എന്ന അവസ്ഥയിൽ എത്തില്ലെന്ന വാദത്തെ ഖണ്ഡിച്ചാണ് പാരമ്പര്യ ഔഷധങ്ങളും ആയുർവേദവും സംയോജിപ്പിച്ചുകൊണ്ട് 'അമരാലയ' എന്ന ആശയത്തിലേക്ക് ഡോ. ശക്തിബാബു എത്തുന്നത്. 22 ഇനം പച്ചമരുന്നുകളുടെ കൂട്ടാണ് 'അമരാലയ'യിൽ ഉപയോഗിക്കുന്നത്. പൂർണമായും ജൈവരീതിയിൽ തയ്യാറാക്കുന്നതുകൊണ്ടും കേടുകൂടാതിരിക്കാൻ അന്യവസ്തുക്കൾ ചേർക്കാത്തതുകൊണ്ടും 'അമരാലയ' അമിതമായ ചൂടിൽ സൂക്ഷിക്കാനാകില്ല. ചെറിയ തണുപ്പിലാണ് സൂക്ഷിക്കേണ്ടത്.

മനുഷ്യശരീരം സന്തുലിതമായി നിലനിൽക്കണമെങ്കിൽ രക്തത്തിലെ സോഡിയം, പൊട്ടാസ്യം എന്നീ ഇലക്ട്രോലൈറ്റിന്റെ സന്തുലിതാവസ്ഥ നിലനിൽക്കണം. സിറോട്ടിക് രോഗിയെ സംബന്ധിച്ച് അക്യൂട്ട്, ക്രോണിക്ക് എന്നിങ്ങനെ തലങ്ങളുണ്ട്. അക്യൂട്ട് അവസ്ഥയിൽ നിന്ന് വളരെ വേഗത്തിൽ തിരിച്ചുവരാൻ സാധിക്കും. ക്രോണിക്ക് രോഗികൾക്ക് കൂടുതൽ ദീർഘമായ ചികിത്സ വേണ്ടിവന്നേക്കും. സിറോസിസ് എന്ന അവസ്ഥയിൽ ഒരാൾക്ക് വയറ്റിൽ ഫ്ളൂയിഡ് കെട്ടിക്കിടപ്പുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് അലോപ്പതിയിൽ മരുന്നുണ്ട്. മരുന്ന് കൊടുത്തു കഴിഞ്ഞിട്ടും ഭേദപ്പെടുത്താൻ പറ്രാത്ത അവസ്ഥയാണ് ഡി കോമ്പൻസേറ്റഡ് സിറോസിസ്.

ഈ അവസ്ഥയിൽ നിൽക്കുന്ന വ്യക്തിയെപ്പോലും 'അമരാലയ' പാരമ്പര്യ ചികിത്സയിലൂടെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ സാധിക്കും. ഈ രോഗികളുടെ രക്തത്തിൽ സോഡിയത്തിന്റെ അളവു കുറഞ്ഞ് ഹൈപ്പോനാട്രിമിയ എന്ന അവസ്ഥയുണ്ടാകും. ഇത് സാധാരണയായി കഴിക്കുന്ന ഭക്ഷണത്തിലൂടെയുള്ള ഉപ്പാണ്. ബ്ലഡ് ഇലക്ട്രോ ലൈറ്റിൽ സന്തുലിതാവസ്ഥ നിലനിറുത്തുകയാണ് അമരാലയ ചെയ്യുന്നത്.

കൂടുതൽ പേരിലേക്ക്

കേരളത്തിനകത്തുനിന്നും പുറത്തുനിന്നും 'അമരാലയ'യിൽ വിശ്വാസമർപ്പിച്ച് എത്തുന്ന നിരാലംബരായ രോഗികളുടെ അവസാന ആശ്രയമായി മാറുകയാണ് ആർ.എൽ. ശക്തിബാബു. 'അമരാലയ' യിലൂടെ ലഭിക്കുന്ന ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നത് നൂറുകണക്കിനു രോഗികൾക്കാണ്. പാരമ്പര്യത്തിന്റെ തനിമ ചോരാതെ കൈമാറി വന്ന വൈദ്യസിദ്ധിയിലൂടെ കരൾവീക്കം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സയാണ് നൽകുന്നത്. അറിഞ്ഞുകേട്ടവരും മറ്റുള്ളവർ പറഞ്ഞറിഞ്ഞ് എത്തുന്നവരുമായ രോഗികളാണ് ഇവിടേക്ക് കൂടുതൽ എത്തുന്നത്. രോഗം മാറാൻ രോഗിക്കു നൽകേണ്ടത് കൃത്യമായ ചികിത്സയും ആത്മാർത്ഥമായ പരിചരണവുമാണ്. അത് അമരാലയയിൽ ഉറപ്പിക്കാമെന്ന് ഡോ. ശക്തിബാബു വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ഡോ. ആർ.എൽ. ശക്തിബാബു

ഫോൺ: 85472 91556, 81390 91556

SUSRUSHA PHARMA

M.G.P.19/243 B, Alappuzha, Kerala, India.

Pin - 688538

MFS.UC No. 01/25E/2013

At Ayur Research Centre, Eroor- 682 306. Ernakulam

9496466868, 8139091556

TAGS: AMARAYALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.