നെയ്യാറ്റിൻകര:കർക്കടകമാസം അരങ്ങൽ ഗ്രാമം അയോദ്ധ്യായ്ക്ക് സമാനമാണ്. കർക്കടകം ഒന്നുമുതൽ മുപ്പതുവരെ ദിവസവും ഗ്രാമത്തിലെ ഓരോ വീടുകളിലും സമ്പൂർണ്ണ രാമായണപാരായണം നടക്കും .നാടിന്റെ കാവലാളായ അരങ്ങൽ മഹാദേവന്റെ സന്നിധിയിൽ നിന്നാണ് പാരായണം തുടങ്ങുന്നത്. ചിങ്ങപ്പുലരിയിൽ മഹാദേവ സന്നിധിയിൽ മഹാപട്ടാഭിഷേകത്തോടെയാണ് 30 ദിവസം നീണ്ട മഹാപാരായണം പൂർത്തിയാകുക.പട്ടാഭിഷേകവും പൂജയും നടത്തിയാണ് വീടുകളിൽ രാമായണ പാരായണം അവസാനിപ്പിക്കുക.പുലർച്ചെ അഞ്ചിന് തുടങ്ങുന്ന പാരായണത്തിൽ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒത്തുകൂടും. കർക്കടക മാസത്തിൽ ദിവസവും നടത്തുന്ന രാമായണപാരായണം അരങ്ങൽ ഗ്രാമത്തിന്റെ വ്യത്യസ്തമായ ഒരു ആചാരമായി മാറിക്കൊണ്ടിരിക്കുന്നു.അരങ്ങലുകാർക്ക് ഗ്രാമീണരുടെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മ കൂടിയാണിത്.അരങ്ങൽ ശ്രീ ജഗദംബാ സമിതിയുടെ നേതൃത്വത്തിലാണ് പാരായണം.തുഞ്ചന്റെ ശാരിക പൈതൽ ചൊല്ലിയ രാമായണത്തിലെ ബാലകാണ്ഡം മുതൽ പട്ടാഭിഷേകം വരെ പാരായണം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |