കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപിച്ച വി.എസ് അച്ചുതാനന്ദൻ അനുസ്മരണം ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ജനകീയനേതാവായ വി.എസ് മുന്നോട്ട് വെച്ച പുരോഗമന ആശയങ്ങൾ ഉൾക്കൊണ്ട് സമൂഹം മുന്നോട്ട് കൊണ്ടു പോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ടി.മുഹമ്മദ് അസ്ലം, ഇ.വി.ജയകൃഷ്ണൻ, ടി.കെ. നാരായണൻ, കെ.എസ്. ഹരി, പി.പ്രവീൺകുമാർ, എൻ. ഗംഗാധരൻ, ജോയ് മാരൂർ, ഷെബിൻ ജോസഫ്, സജേഷ് അടമ്പിൽ, ടി.ദിനേശൻ, ഇ.വി.വിജയൻ , കെ.വി.സുനിൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും അനിൽ പുളിക്കാൽ, നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |