നെല്ലിയാമ്പതി: മലയോര മേഖലയായ നെല്ലിയാമ്പതിയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി റോഡിനു കുറുകെ വീണതിനെ തുടർന്ന് ഇന്നലെ പകൽ ഗതാഗതം നിലച്ചു. ലില്ലി-കരപ്പാറ റോഡിൽ എ.വി.ടി സൂപ്രണ്ട് ബംഗ്ലാവിന് സമീപം ആൽമരവും വേപ്പ് മരവും ഒരുമിച്ച് കടപുഴകി റോഡിനു കുറുകെ വീണത് കാരണം നെല്ലിയമ്പതിയിൽ ലില്ലിയിൽ നിന്നും കരപ്പാറയിലേക്ക് ഉള്ള മുഴുവൻ ബസ് സർവീസും തടസപ്പെട്ടു. എ.വി.ടി എസ്റ്റേറ്റിലെ തൊഴിലാളികൾ മരങ്ങൾ മുറിച്ചു മാറ്റിയതിനെ തുടർന്ന് വൈകുന്നേരമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |