തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണ സമ്മേളനം ജില്ലാലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്.ഷംനാദ് ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരിനാഥൻ,ജല അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബിനു ഫ്രാൻസിസ്,നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊചാൻസിലർ എം.എസ്.ഫൈസൽ ഖാൻ,ഇമാം എ.എം.ബദ്റുദ്ദീൻ മൗലവി,അഹമ്മദ് മൗലവി,എം.എ.ജലീൽ,വിഴിഞ്ഞം ഹനീഫ്,മുഹമ്മദ് ബഷീർ ബാബു,ബീമാപള്ളി സക്കീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |