പന്തളം: വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് പന്തളം നഗരസഭയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും, ഉൾപ്പെടുത്തലുകൾക്ക് എതിരെയുള്ള ആക്ഷേപം സമർപ്പിക്കുന്നതിനും മാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകൾ sec.kerala.gov.in എന്ന വെബ് സൈറ്റ് മുഖാന്തിരം സ്വന്തമായോ, അക്ഷയ സെന്റർ വഴിയോ ആഗസ്റ്റ് 07 വരെ സമർപ്പിക്കാവുന്നതാണ്. 28ന് ഉച്ചയ്ക്ക് 2 മണിക്ക് രാഷ്ട്രീയ പാർട്ടികളുടെയും സർവ്വകക്ഷി യോഗം നഗരസഭ കൗൺസിൽ ഹാളിൽ കൂടും. എല്ലാ രാഷ്ട്രീയ കക്ഷി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |