കരുനാഗപ്പള്ളി: കപ്പൽ അപകടത്തെ തുടർന്ന് കടലിൽ ഒഴുകിനടന്ന കണ്ടെയ്നറിൽ ഉടക്കി ചെറിയഴീക്കയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ലൈലാന്റ് വള്ളങ്ങളുടെ വലകൾ നഷ്ടപ്പെട്ടു. ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീവേലവൻ വള്ളത്തിലെ ആയിരം കിലോയോളം വല നഷ്ടപ്പെട്ടു. എട്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. മണിയുടെ ഉടമസ്ഥതയിലുള്ള സിന്ദൂര വർണൻ എന്ന വള്ളത്തിലെ ആയിരം കിലോയുടെ ചൂട വലയാണ് നഷ്ടമായത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. നീണ്ടകര പോർട്ടിന് തെക്ക് 52 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. കണ്ടെയ്നറുകളിൽ വലകൾ ഉടക്കി അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |