പന്തളം: വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനും പാർക്കിംഗ് ഗ്രൗണ്ടിന് സമീപവും കൂറ്റൻ തേക്കുമരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. വളർന്നുപന്തലിച്ചു നിൽക്കുന്ന ശിഖരങ്ങൾ ഏതുസമയത്തും അടർന്ന് താഴെവീഴുന്ന നിലയിലാണ്. കഴിഞ്ഞദിവസം അന്നദാനമണ്ഡപത്തിന് സമീപം തേക്കിന്റെ ശിഖരം ഒടിഞ്ഞു വീണു. ഭക്തജനങ്ങൾ ക്ഷേത്രദർശനത്തിന് ഇല്ലാതിരുന്നതുകൊണ്ട് അപകടം ഒഴിവായി. മണ്ഡല മകരവിളക്ക് കാലത്ത് ആയിരക്കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രം കൂടിയാണിത്. 40 വർഷത്തിന് മേൽ പഴക്കമുള്ള തേക്കുകളാണിവ. അഞ്ചുവർഷത്തിന് മുമ്പ് വരെ ഇടയ്ക്കിടെ കൊമ്പുകൾ മുറിച്ചുമാറ്റി അപകടങ്ങൾ ഒഴിവാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |