തിരുവനന്തപുരം: അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയും ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റുമായ ഡോ.എം.അനിരുദ്ധന്റെ സംസ്കാരം ചിക്കാഗോയിൽ നടന്നു. ചിക്കാഗോയിലെ മലയാളികളും വ്യവസായ പ്രമുഖരും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. കൊല്ലം നീണ്ടകര സ്വദേശിയായ അനിരുദ്ധൻ അമേരിക്കയിലെ എസെൻ ന്യൂട്രീഷൻ കോർപ്പറേഷന്റെ സ്ഥാപകനാണ്. ചിക്കാഗോയിലെ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും നോർക്ക ഡയറക്ടറും ലോക കേരള സഭ അംഗവുമായിരുന്നു. അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനാ നേതാക്കളെയും ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സർവമത പ്രാർത്ഥന സംഘടിപ്പിച്ചു. ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |