വാഷിംഗ്ടൺ: ഏതൊരു രാജ്യത്തിന്റെയും നാവിക ശക്തിക്ക് അന്തർവാഹിനികൾ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. വെള്ളത്തിനടിയിലൂടെയുള്ള ശത്രുക്കളുടെ ആക്രമണം തടയാൻ അന്തർവാഹിനികൾ സഹായിക്കുന്നു. കൂടാതെ രഹസ്യ വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷിക്കാനും ഇവ ഉപയോഗിക്കുന്നു.
അന്തർവാഹിനികളെ പൊതുവെ ആണവോർജ്ജ ആക്രമണ അന്തർവാഹിനികൾ, ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ, ക്രൂസ് മിസൈൽ അന്തർവാഹിനികൾ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാനും, ശത്രു രാജ്യം ആക്രമിച്ചാൽ തിരിച്ചടി ഉറപ്പാക്കാനും ആണവോർജ്ജ ആക്രമണ അന്തർവാഹിനികൾ സഹായിക്കുന്നു.
മറ്റ് അന്തർവാഹിനികൾ ശത്രു അന്തർവാഹിനികളെ കണ്ടെത്താനും തുരത്താനും സാധാരണയായി ഉപയോഗിക്കുന്നു. സോണാർ, റഡാർ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ പോലുള്ള ആധുനിക സാങ്കേതികവിദ്യയിലെ പുരോഗതി അന്തർവാഹിനികളെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കുന്നു. ഗ്ലോബൽ ഫയർപവർ ഇൻഡക്‌സ് 2025ന്റെ കണക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ അന്തർവാഹിനികളുള്ള രാജ്യങ്ങൾ ഇതാ.
യു.എസ് - 70
റഷ്യ - 63
ചൈന - 61
ഇറാൻ - 25
ജപ്പാൻ - 24
ദക്ഷിണ കൊറിയ - 22
ഇന്ത്യ - 18
തുർക്കി - 13
ഉത്തര കൊറിയ - 13
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |