എഡിൻബറ: കുടിയേറ്റം യൂറോപ്പിനെ കൊല്ലുകയാണെന്നും അത് പരിഹരിക്കാൻ ഉടൻ എന്തെങ്കിലും ചെയ്യണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്‌കോട്ട്‌ലൻഡിൽ സന്ദർശനത്തിനെത്തിയ ട്രംപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.'കുടിയേറ്റത്തിന്റെ കാര്യത്തിൽ നിങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ യൂറോപ്പ് ഇല്ലാതാകും. യൂറോപ്പിലെ പല രാജ്യങ്ങളിലും നടക്കുന്ന ഭീകരമായ അധിനിവേശം നിങ്ങൾ അവസാനിപ്പിക്കണം"-ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റം തടയാൻ യു.എസ്-മെക്സിക്കോ അതിർത്തിയിൽ സ്വീകരിച്ച നടപടികളെ പറ്റിയും ട്രംപ് വിശദീകരിച്ചു. നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് ട്രംപ് സ്കോട്ട്‌ലൻഡിലെത്തിയത്.
ട്രംപിന് ഇവിടെ സ്വന്തമായി ആഡംബര ഗോൾഫ് കോഴ്സുണ്ട്. അബർഡീൻഷെയറിൽ രണ്ടാമത്തെ ഗോൾഫ് കോഴ്സ് തുറക്കാനാണ് ട്രംപ് എത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കും. യൂറോപ്പ്-യു.എസ് വ്യാപാര കരാർ സംബന്ധിച്ച് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നുമായും ട്രംപ് ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |