തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് പുളിമൂട്ടിൽ കടവിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ എത്തിയത്. മാലിന്യങ്ങൾ വേർതിരിക്കുന്ന സംഭരണശാലയിൽ പാമ്പിനെ കണ്ടുവെന്നാണ് വിളിച്ച ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞത്. അവിടെ നിറയെ മാലിന്യങ്ങൾ ചാക്കുകളിലും വലിയ കവറുകളിലുമായി അടുക്കി വച്ചിരിക്കുന്നു. കൂടാതെ സമീപത്തുള്ള പുഴയിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന നിരവധി കയാക്കിംഗ് ബോട്ടുകളും സൂക്ഷിച്ചിട്ടുണ്ട്.
സ്ഥലത്തെത്തിയ വാവാ സുരേഷ് ഹരിത കർമ സേനാംഗങ്ങളുടെ സഹായത്തോടെ ചാക്കുകൾ മാറ്റാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു. നല്ല വലിപ്പമുള്ള പെൺ മൂർഖനായിരുന്നു അത്. എലിയെ വിഴുങ്ങി രക്ഷപ്പെടാനാകാതിരിക്കുകയായിരുന്നു പാമ്പ്.
ഉടൻതന്നെ വാവാ സുരേഷ് അതിനെ പിടികൂടി ചാക്കിലാക്കി. മൂന്ന് പാമ്പുകളെ കണ്ടുവെന്നാണ് അവർ പറഞ്ഞത്. സ്ഥലം മുഴുവൻ തെരഞ്ഞെങ്കിലും മറ്റ് പാമ്പുകളെ പിടികൂടാനായില്ല. കാണുക ഹരിത കർമ്മ സേനാംഗങ്ങളുമായി ചേർന്ന് നടത്തിയ തെരച്ചിന്റെ സാഹസിക കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |