കാഞ്ഞങ്ങാട്: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി റാലിയും ധർണ്ണയും സംഘടിപ്പിച്ചു . സ്മൃതി മണ്ഡപ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് അദ്ധ്യാപകർ അണിനിരന്നു. നോർത്ത് കോട്ടച്ചേരിയിൽ ധർണ്ണ മുൻ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.അരുൺ കുമാർ , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ഹരിദാസ് , സംസ്ഥാന കമ്മറ്റിയംഗം എൻ.കെ.ലസിത തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശ്യാമ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും കെ.വി.രാജേഷ് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ വി.കെ.ബാലാമണി, പി.ശ്രീകല , വിഷ്ണു പാല , കെ.ലളിത, പി.മോഹനൻ , പി.എം.ശ്രീധരൻ , എം.സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |