തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ ഈ മാസം ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകളുടെ സമയക്രമം മാറുകയും വൈകുകയും ചെയ്യും.തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4:05ന് പുറപ്പെടുന്ന തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20632) ആഗസ്റ്റ് 9ന് 45 മിനിട്ട് വൈകി വൈകിട്ട് 4:50ന് പുറപ്പെടും. പാലക്കാട് - എറണാകുളം മെമുവും(66609), എറണാകുളം - പാലക്കാട് മെമുവും (66610) 3,6,9,10 തീയതികളിൽ റദ്ദാക്കി. ഗോരഖ്പൂർ - തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് (12511) ആഗസ്റ്റ് 7,8 (100 മിനിട്ട് വൈകും). കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ്(16308) - ആഗസ്റ്റ് 3,6,9,10 തീയതികളിൽ(90 മിനിട്ട് ).ഇൻഡോർ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22645) - ആഗസ്റ്റ് 4 (90 മിനിട്ട്) മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് (20631) - ആഗസ്റ്റ് 9 (55 മിനിട്ട് ) സെക്കന്ദരാബാദ് - തിരുവന്തപുരം ശബരി എക്സ്പ്രസ് (17230) - ആഗസ്റ്റ് 8(60 മിനിട്ട് ),പോർബന്ദർ - തിരുവനന്തപുരം നോർത്ത് (20910) - ആഗസ്റ്റ് 7 ന് (45 മിനിട്ട് ), പാലക്കാട് - എറണാകുളം മെമു (66609) - ആഗസ്റ്റ് 8 (45 മിനിട്ട് ),ധൻബാദ് - ആലപ്പുഴ എക്സ്പ്രസ് (13351) - ആഗസ്റ്റ് 3 (35 മിനിട്ട് )എന്നിവയാണ് വൈകി ഓടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |