ചാരുംമൂട് : അന്യായമായി കന്യാസ്ത്രീകളെ ജയിൽ അടച്ചതിൽ പ്രതിഷേധിച്ചും ജയിൽ മോചനം ആവശ്യപ്പട്ടും കേരള കോൺഗ്രസ് എം നൂറനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടനിലം പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കേരള കോൺഗ്രസ്. എം. ഉന്നതാധികാര സമിതി അംഗം ജേക്കബ് തോമസ് അരുകുപുറം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതി അംഗം ജെന്നിംഗ്സ് ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ജെ. അശോക് കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രഭാ വി. മറ്റപ്പള്ളി, വേണുഗോപാലക്കുറുപ്പ്, എൻ കെ ബാബു, റേച്ചൽ സജു തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രദീപ് അധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |