സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് രേണു സുധി. പല തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും അവർ വീണ്ടും പുതിയ ഫോട്ടോഷൂട്ടുകളും ഷോർട്ട് ഫിലിമുകളും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിന്റെ ഏഴാം സീസണിലും മത്സരാർത്ഥിയാണ് രേണു. ഷോയിൽ പങ്കെടുക്കാൻ പോകുന്നതിന് മുമ്പ് രേണു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
'ബിഗ് ബോസിൽ അവസരം കിട്ടിയാൽ ടോപ്പ് ഫൈവിൽ ഞാനെത്തും. കപ്പ് അടിക്കുകയും ചെയ്യും. ബിഗ് ബോസ് സ്ഥിരം കാണുന്ന ഒരാളല്ല ഞാൻ. സ്‌ക്രോൾ ചെയ്യുമ്പോൾ വരുന്ന കുറച്ച് ക്ലിപ്പുകൾ കണ്ടിട്ടുണ്ട്. എനിക്ക് പേടിയില്ല. വിളിച്ചാൽ ധൈര്യത്തോടെ ഞാൻ പോകും. പുതുതായി കിട്ടിയ ധൈര്യം ഒന്നുമല്ല. പണ്ട് എന്റെ ബോൾഡ്‌നസ് ആരും കണ്ടില്ലെന്നുമാത്രം. ഞാൻ അഹങ്കാരിയൊന്നും അല്ല. എന്നെപ്പറ്റി നെഗറ്റീവ് പറയുന്നവരോട് എനിക്കൊരു ദേഷ്യവുമില്ല. ആരോടും പ്രതികരിക്കാനുമില്ല.
എനിക്ക് കിട്ടുന്ന സോഷ്യൽ മീഡിയ ഹേറ്റ് കണ്ടൊന്നും റിതുൽ മോൻ എന്നെ വെറുക്കുകയില്ല. ഇപ്പോഴവൻ ചോദ്യങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി. ബ്രാലസ് സാരിയുടുത്ത് അടുത്തിടെ ഞാനൊരു ഫോട്ടോഷൂട്ട് ചെയ്‌തിരുന്നു. അതവൻ കണ്ടു. അമ്മ എന്താ ബ്ലൗസ് ഇടാത്തതെന്ന് അവൻ എന്നോട് ചോദിച്ചു. മോനേ അതിൽ ബ്ലൗസുണ്ടെടാ എന്ന് പറഞ്ഞ് ഞാനാ സംഭാഷണം അവസാനിപ്പിച്ചു. വീട്ടിലെ സംസാരം കേട്ടിട്ട് ചോദിച്ചതാണോ എന്നറിയില്ല.
ഞാൻ വയറ് കാണുക്കുന്നതിന് പെണ്ണുങ്ങളാണ് ഏറ്റവും കൂടുതൽ കുറ്റം പറയുന്നത്. അവർക്ക് ഇതൊന്നും പറ്റുന്നില്ല. അസൂയയാണ്. പ്രസവിച്ച വയറാണെന്ന് കണ്ടാൽ പറയില്ലല്ലോ. പലരും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്‌താണ് ഇതുപോലുള്ള വയർ ഉണ്ടാക്കുന്നത്. ഞാൻ പിന്നെ ഭക്ഷണം കഴിക്കാത്തതുകൊണ്ട് വയറ് ചാടുന്ന പ്രശ്‌നമില്ല. എന്നെ കുറ്റം പറയുന്ന സ്‌ത്രീകൾക്ക് സോഷ്യൽ മീഡിയയിൽ വന്ന് ഇങ്ങനെ കാണിക്കാനും ഓരോന്ന് ചെയ്യാനും ആഗ്രഹം കാണും' - രേണു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |