സാഗ്രെബ് : വിംബിൾഡണിന്റെ സെമി ഫൈനലിൽ പുറത്തായശേഷം ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കുന്ന മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഈ വാരം നടക്കുന്ന സിൻസിനാറ്റി ഓപ്പണിലും കളിക്കില്ല. കഴിഞ്ഞ വാരം നടന്ന കനേഡിയൻ ഓപ്പണിലും നൊവാക്ക് കളിച്ചിരുന്നില്ല. ഇതോടെ ഈ മാസം ആരംഭിക്കുന്ന യു.എസ് ഓപ്പണിന് മുമ്പ് നൊവാക്ക് ഒരു മത്സരത്തിലും കളിക്കില്ലെന്ന് ഉറപ്പായി. 25 ഗ്രാൻസ്ളാം കിരീടങ്ങൾ തികയ്ക്കുക എന്ന ലക്ഷ്യവുമായാണ് നൊവാക്ക് യു.എസ് ഓപ്പണിന് എത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |