
പാരീസ്: ലോകത്തെ ഏറ്റവും വലിയ മ്യൂസിയം. ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസായ ' മൊണാലിസ" മുതൽ ഫ്രഞ്ച് രാജകീയ ആഭരണങ്ങളും അമൂല്യ രത്നങ്ങളും വരെയുള്ള മ്യൂസിയം. എന്നാൽ പാരീസിലെ ലുവ്ര് മ്യൂസിയത്തെ സംരക്ഷിക്കാൻ വേണ്ടത്ര സുരക്ഷയില്ല. അമൂല്യ ആഭരണങ്ങൾ കവർന്ന മോഷ്ടാക്കളെ പിടികൂടാനാകാതെ ഫ്രഞ്ച് പൊലീസ് വട്ടംചുറ്റുന്നതിനിടെ, ഗുരുതര സുരക്ഷാ വീഴ്ച സമ്മതിച്ചത് മ്യൂസിയം ഡയറക്ടർ തന്നെ. ലൂവ്രിൽ മതിയായ സുരക്ഷാ ക്യാമറകളില്ലെന്ന് മ്യൂസിയം ഡയറക്ടർ ലോറൻസ് ഡെസ് കാർസ് ഫ്രഞ്ച് പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ സമ്മതിച്ചു. ഉത്തരവാദിത്വമേറ്റെടുത്ത്
രാജിവയ്ക്കാൻ തയ്യാറാണെന്നും അറിയിച്ചു. എന്നാൽ സാംസ്കാരിക മന്ത്രി റഷീദ ഡാച്ചി നിരസിച്ചു. മ്യൂസിയത്തിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ലോറൻസ് ആഭ്യന്തര മന്ത്റാലയത്തോട് ആവശ്യപ്പെട്ടു. 8.8 കോടി യൂറോയുടെ (8,94,88,96,000 രൂപ) എട്ട് രാജകീയ ആഭരണങ്ങളാണ് ഞായറാഴ്ച നാല് മോഷ്ടാക്കൾ ചേർന്ന് കവർന്നത്.
മുന്നറിയിപ്പ് നൽകിയിരുന്നു
1. ലൂവ്ര് നിരീക്ഷിക്കാൻ മതിയായ ക്യാമറകളില്ല
2. മോഷ്‌ടക്കാൾ മ്യൂസിയത്തിൽ കടക്കാനുപയോഗിച്ച ബാൽക്കണിയിൽ സി.സി ടിവിയില്ല
3. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷ വളരെ മോശം സ്ഥിതിയിലാണെന്ന് മ്യൂസിയം ഡയറക്ടർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അധികൃതർ വകവച്ചില്ല
# പിന്നിൽ വൻ സംഘം
മോഷണത്തിന് പിന്നിൽ വൻ സംഘം
ഫ്രഞ്ച് മ്യൂസിയങ്ങൾക്കുനേരെ അടുത്തിടെയുണ്ടായ മോഷണ പരമ്പരകളുടെ ഭാഗം
രണ്ട് മാസത്തിനിടെ ഫ്രാൻസിലുണ്ടായത് നാല് മ്യൂസിയം കവർച്ചകൾ
കഴിഞ്ഞ മാസം പാരീസിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്ന് 15 ലക്ഷം യൂറോ വിലമതിക്കുന്ന ആറ് സ്വർണക്കട്ടികൾ കവർന്ന ചൈനീസ് വനിത അറസ്റ്റിൽ
സാംസ്കാരിക സ്ഥാപനങ്ങൾ ജാഗ്രതയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |