ധാരാലി : ഭയാനകമായ ദുരന്തമാണ് ധരാലിയിൽ മേഘവിസ്ഫോടനത്തിന്റെ ഫലമായി ഉണ്ടായതെന്ന് തിരുവനന്തപുരം സ്വദേശിയും ഉത്തരാഖണ്ഡിലെ സാരി വില്ലേജിലെ'കഫേ ബുറാഞ്ചിന്റെ ' ഉടമയുമായ രൺദീപ് ഹരി കേരളകൗമുദിയോട് പറഞ്ഞു. ഉത്തരകാശിയിൽ ഒരുമണിക്കൂറിനിടയിലുണ്ടായ രണ്ട് മേഘവിസ്‌ഫോടനങ്ങളാണ് ഒരു പ്രദേശത്തെയാകെ ഇല്ലാതാക്കിയത് ഉത്തരകാശിയിൽ ഗംഗോത്രിയിലേക്ക് പോകുന്ന വഴിയിലെ ധരാലി പൂർണ്ണമായും മണ്ണിനടയിലാണ്.
ഗംഗോത്രിക്ക് 20 കിലോമീറ്റർ മുന്നിലാണ് ഈ സ്ഥലം. ഘർഫിൽ കഴിഞ്ഞാൽ ഗംഗോത്രിക്ക് തൊട്ടുമുൻപുള്ള സ്ഥലം . റസ്റ്റോറന്റുകളും ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള ചെയ്യാനുള്ള ഇടങ്ങളുമടക്കം ധാരാളം സ്ഥാപനങ്ങളുണ്ട്. കൊച്ചു കൊച്ചു കടകളുമുണ്ട്. നദിക്ക് സമീപത്തുള്ള ഇത്തരം റെസ്റ്റോറന്റുകൾ പൂർണമായും മണ്ണിനടിയിലാണ്.
യാത്രികരായ മലയാളികൾ പലരും താമസിക്കാൻ തിരഞ്ഞെടുക്കുന്ന ഗ്രാമാണിത്. അതിനാൽ അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഉണ്ടായിരുന്നവർക്ക് രക്ഷപ്പെടാനുള്ള സാവകാശംലഭിച്ചിരുന്നോ എന്ന് സംശയമാണ്. ഇനിയുള്ള ദിവസങ്ങളിൽ മരണസംഖ്യ ഉയരാനാണ് സാദ്ധ്യത ഓറഞ്ച് അലർട്ടായിരുന്നു നൽകിയത്.
വെള്ളം ഒഴുകിപ്പോയെങ്കിലും കട്ടപിടിച്ച ചെളിയുടെ അടിയിലാണ് പ്രദേശം. ഘീർഗംഗ എന്ന ചെറുനദിയിലാണ് ഉരുൾപൊട്ടൽ സംഭവിച്ചത്. രക്ഷപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. ഹൃഷികേശിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുകയായിരുന്നു. ഭാഗീരഥി നദിയാണ് ഗംഗോത്രിയിൽ നിന്നു വരുന്നത്- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |