കൊല്ലം: സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനകൾ പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു. എസ്.സി-എസ്.ടി വിഭാഗത്തിന് പരിശീലനം വേണമെന്നും സർക്കാർ ഫണ്ട് ചെലവഴിക്കുമ്പോൾ സുതാര്യത വേണമെന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചത്.ഇത് വിവാദമാക്കേണ്ട.ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിവാദമുണ്ടാക്കി മറ്റൊരുദിശയിലേക്ക് കൊണ്ടുപോകുന്നത് സാംസ്കാരിക കേരളത്തിന് അഭികാമ്യമല്ലെന്നും മന്ത്രി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |