ന്യൂഡൽഹി : മഹാരാഷ്ട നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ നിൽക്കവേ വിവാദ പ്രസ്താവനയുമായി എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി ജനവിധിയുണ്ടാവണമെങ്കിൽ പുൽവാമ ആവർത്തിക്കണമെന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ ജനവികാരമുണ്ടായിരുന്നുവെന്നും എന്നാൽ പുൽവാമയിൽ ഭീകരാക്രമണത്തെ തുടർന്ന് സൈനികർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും ശരദ് പവാർ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാരിന്റെ ഭരണം ജനങ്ങൾക്ക് മതിയായിരിക്കുകയാണെന്നും കോൺഗ്രസിനൊപ്പം ചെറുപാർട്ടികളുമായും സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് എൻ.സി.പി ശ്രമിക്കുന്നതെന്നും ശരദ് പവാർ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ഇരുപത്തിയൊന്നിന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയ്‌ക്കൊപ്പം ഹരിയാനയിലും ഇതേ ദിവസം തിരഞ്ഞെടുപ്പ് നടത്തും. അൽപ്പസമയത്തിന് മുൻപാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |