തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡീസൽ ബസിനെ 6.5 ലക്ഷം രൂപയ്ക്ക് സി.എൻ.ജിയാക്കാം. 6 കിലോമീറ്റർ മൈലേജ് കിട്ടും.എന്നിട്ടും മുഖംതിരിച്ച് കെ.എസ്.ആർ.ടി.സി. അതേസമയം, തമിഴ്‌നാട് 1000 ബസുകൾ സി.എൻ.ജിയാക്കാൻ അനുമതി നൽകി.
15 വർഷത്തിലേറെ പഴക്കമുള്ള 1194 ഡീസൽ ബസുകൾ കെ.എസ്.ആർ.ടി.സി ഇപ്പോഴും ഓടിക്കുന്നു. മൈലേജാകട്ടെ വെറും 3-4 കിലോമീറ്ററും. ഇവ സി.എൻ.ജിയാക്കി നഷ്ടം കുറയ്ക്കാനുള്ള സാദ്ധ്യതയാണ് കോർപറേഷൻ തള്ളിക്കളയുന്നത്.
സി.എൻ.ജി ബസിറക്കാൻ 2022ൽ കെ.എസ്.ആർ.ടി.സി തീരുമാനിച്ചതാണ്. ആദ്യം നൂറു ബസുകളിൽ സി.എൻ.ജി എൻജിനായിരുന്നു പ്ലാൻ. എന്നാൽ പുറത്തിറക്കിയത് അഞ്ചു ബസുകൾ മാത്രം.പുത്തൻ
സി.എൻ.ജി ബസിന്റെ വില 65 ലക്ഷമാണ്. അതിന്റെ പത്തിലൊന്നു ചെലവിൽ ആയിരത്തിലേറെ ബസുകൾ സി.എൻ.ജിയിലേക്കുമാറ്റാനാകും. അതിനിടെ, 10 വർഷത്തിലേറെ പഴക്കമുള്ള 1000 ബസുകളെ ഇലക്ട്രിക്ക് ആക്കാൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നതായി വാർത്ത വന്നിരുന്നു. ഒരു ബസിന്റെ ബാറ്ററിക്ക് ചെലവ് 40 ലക്ഷമാവും.
തമിഴ്നാട് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (എം.ടി.സി) 240 ഡീസൽ ബസുകൾ സി.എൻ.ജിയാക്കി ഉടൻ സർവീസ് നടത്തും. ഓർഡിനറി, ഹൈവേ ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾക്ക് ഇവ ഉപയോഗിക്കും.
കിലോയ്ക്ക് ₹6
കുറച്ച് നൽകും
ടോറന്റ് ഗ്യാസ്, തിങ്ക് ഗ്യാസ് കമ്പനികളാണ് തമിഴ്നാട്ടിൽ സി.എൻ.ജി ബസ് കരാർ നേടിയത്
പൊതുവിപണിയേക്കാൾ കിലോഗ്രാമിന് ആറു രൂപ കുറച്ച് സി.എൻ.ജി നൽകും
സി.എൻ.ജി ബസുകളുടെ 15 വർഷത്തെ പരിപാലനവും കമ്പനികൾക്കാണ്
പമ്പുകൾ ട്രാൻസ്പോർട്ട് കോർപറേഷന്റെ സ്ഥലത്താണ് തുറക്കുക
മറ്റു വാഹനങ്ങൾക്കും സൗകര്യം നൽകി ആ വരുമാനവും ട്രാൻ.കോർപറേഷൻ നേടും
ഡീസൽ വില
(തിരുവനന്തപുരം)
₹96.21 /L
സി.എൻ.ജി
₹89.90 /Kg
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |