ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഫ്രാഞ്ചൈസി മലയാളി താരം സഞ്ജുസാംസൺ വിടാനൊരുങ്ങന്നതായി റിപ്പോർട്ട്. എട്ടുവർഷത്തോളം നീണ്ടു നിൽക്കുന്ന ടീമുമായുള്ള ബന്ധം അവസാനിപ്പിക്കാൻ താരം ഒരുങ്ങുന്നെന്നാണ് വിവിധ സ്പോർട്സ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാനൊപ്പം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റനെന്ന നേട്ടവും സഞ്ജുവിന്റെ പേരിലാണ്. 2026ലെ ഐപിഎൽ ലേലത്തിന് മുമ്പ് ടീമിൽ നിന്നും പുറത്ത് പോകണമെന്നാണ് താരം രാജസ്ഥാന്റെ ടീം മാനേജ്മെന്റിനോട് അറിയിച്ചിരിക്കുന്നതായി ക്രിക്ക്ബസ്, ഇഎസ്പിഎൻ ക്രിസിൻഫോ എന്നിവയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജസ്ഥാനിൽ നിന്ന് സഞ്ജു പുറത്തു പോകാൻ ഒരുക്കമാണെന്ന് അറിഞ്ഞയുടൻ തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് താരത്തെ ടീമിൽ എടുക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനെ തുടർന്ന് 2025 ഐപിഎൽ അവസാനിച്ചതിനുശേഷം സാംസൺ സിഎസ്‌കെ മാനേജ്‌മെന്റുമായും മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗുമായും അമേരിക്കയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
സഞ്ജുവിനെ വിട്ടു തരണമെങ്കിൽ രാജസ്ഥാനിലേക്ക് ചെന്നൈയിൽ നിന്നുള്ള രണ്ട് കളിക്കാരെ കൈമാറാണമെന്ന ഉപാധിയുണ്ടെന്നും വിവരമുണ്ട്. എന്നാൽ ഏത് താരങ്ങളാണെന്ന് കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സിന് പുറമേ മൂന്ന് തവണ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്. എന്നാൽ ചെന്നൈയിലേക്ക് മാറാനാണ് സഞ്ജുവിന്റെ ആഗ്രഹം. 2012ൽ ഐപിഎൽ കിരീടം നേടിയ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള കൊൽക്കത്ത ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. പക്ഷേ ടീമിനായി ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |