ന്യൂഡൽഹി : ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയ നടപടിക്ക് പിന്നാലെ അമേരിക്കയിൽ നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിറുത്തി വയ്ക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട് . അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്താനിരുന്ന അ മേരിക്കൻ സന്ദർശനം റദ്ദാക്കിയതായും റോയിറ്റേയ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം റിപ്പോർട്ട് തള്ളി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. അമേരിക്കയിൽ നിന്നുള്ള ആയുധ ഇടപാട് നിറുത്തി വച്ചിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
ജനറൽ ഡൈനാമിക്സ് ലാൻഡ് സിസ്റ്റംസ് നിർമ്മിച്ച സ്ട്രൈക്കർ യുദ്ധ വാഹനങ്ങളും റേതിയോൺ, ലോക്ക്ഹീഡ് മാർട്ടിൻ എന്നിവ വികസിപ്പിച്ചെടുത്ത ജാവലിൻ ആന്റി ടാങ്ക് മിസൈലുകളും വാങ്ങാനായിരുന്നു ഇന്ത്യ പദ്ധതിയിട്ടിരുന്നത്. ഇതാണ് താത്കാലികമായി നിറുത്തിവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 3.6 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടുകൾ നിറുത്തിവയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബോയിങ്ങിന്റെ ആറ് പി31 എയർക്രാഫ്ടുകൾ വാങ്ങാനുള്ള നടപടിയും നിറുത്തി വച്ചതായി റിപ്പോർട്ടിലുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയത്. ഇതോടെ 50 ശതമാനം തീരുവ നൽകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |