വണ്ടൂർ: സുബറാവു പൈ റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 30 ദിവസത്തെ വീടു നിർമ്മാണ പരിശീലന ബാച്ചിന് തുടക്കമായി. ബ്ലോക്ക് പരിധിയിൽപ്പെട്ട തെരഞ്ഞടുക്കപ്പെട്ട 150 പേരാണ് പരിശീലനത്തിലുള്ളത്. ഡി.ആർ.ഡി.എ മലപ്പുറം ജനറൽ എക്സ്റ്റൻ ഒഫീസർ എം.മുഹമ്മദ് ബിജു ഉദ്ഘാടനം ചെയ്തു. ആർ.എസ്.എ.ടി.ഐ ഡയറക്ടർ പി.മിഥുൻ അദ്ധ്യക്ഷത വഹിച്ചു. തേപ്പ്, പടവ്, കോൺക്രീറ്റ് എന്നിവയിലാണ് സൗജന്യ പരിശീലനം ലഭിക്കുക. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലനത്തിൽ ഉള്ളത്.
പരിശീലനം പൂർത്തിയായവർക്ക് ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാവുന്നതാണ്. ഇതോടെ ഇവർ സ്‌കിൽഡ് ലേബേഴ്സ് പരിധിയിൽ ഉൾപ്പെടുന്നതിനാൽ വേതനത്തിൽ വർദ്ധനവ് ഉണ്ടാകും. സുബറാവു പൈ പരിശീലന കേന്ദ്രം ഫാക്കൽറ്റി കെ.ടി.സാദിക്ക്, കെ.എസ് സൂര്യ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |