കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡി.എ /ഡി.ആർ കുടിശിക ഈ മാസം മുതൽ ഒന്നിച്ചോ തവണകളായോ നൽകാൻ ഹൈക്കോടതി നിർദ്ദേശം. ആനുകൂല്യങ്ങൾ അനുവദിക്കാത്തത് ത്രികക്ഷി കരാറിനും വ്യവസായതർക്കനിയമം അനുസരിച്ചുള്ള ദീർഘകാലകരാറുകൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്.
മുപ്പത്തൊന്നുമാസത്തെ കുടിശിക പത്തുതവണകളായി നൽകുമെന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നായിരുന്നു ഹർജിയിലെ ഇടക്കാലാവശ്യം. കെ.എസ്.ഇ.ബി തുക അനുവദിച്ചിട്ടും സർക്കാർ അംഗീകാരം നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജിക്കാർക്കുവേണ്ടി അഡ്വ. പി. രാമകൃഷ്ണൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |