കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം കുമ്മണ്ണൂരിലാണ് അപകടമുണ്ടായത്. പട്ടിത്താനം മാളികപ്പറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ വച്ചായിരുന്നു വാഹനങ്ങൾ കൂട്ടിയിടിച്ചത്. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |