തിരുവനന്തപുരം ജില്ലയിലെ പോങ്ങുമൂട് ബാബുജി നഗറിലെ ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര. അച്ഛനും മകളും പുറത്ത് പോകാനായി വീടിന് പുറത്ത് ഇട്ടിരുന്ന ഷൂസ് ഇടുന്നതിനിടെ ഷൂവിനകത്ത് അനക്കം കണ്ട് നോക്കിയപ്പോൾ ഒരു പാമ്പിനെ കാണുകയായിരുന്നു. ഇരുവരും നന്നായി പേടിച്ചു. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വാവാ ഷൂവിന് അകത്ത് ഇരുന്ന പാമ്പിനെ കണ്ടു. ഉഗ്രൻ ഒരു മൂർഖൻ പാമ്പായിരുന്നു. ഇതിനിടയിൽ അടുത്ത കാളെത്തി. കഴക്കൂട്ടത്തിന് അടുത്തുളള ഒരു വീട്ടിൽ കസേരയുടെ പുറകിൽ മൂർഖൻ പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. കാണുക ഷൂവിനകത്ത് നിന്നും കസേരയുടെ പുറകിൽ നിന്നും മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |