കണ്ണൂർ: വ്യാജ ഷെയർ ട്രെഡിംഗ് ആപ്പ് തട്ടിപ്പിലൂടെ ഡോക്ടർ ദമ്പതികളുടെ നാലുകോടിയിലധികം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. കണ്ണൂർ സെെബർ പൊലീസാണ് ചെന്നെെയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ്, എറണാകുളം സ്വദേശി റിജാസ് എന്നിവരാണ് പിടിയിലായത്. 4,43,25000 രൂപയാണ് രണ്ടുമാസം കൊണ്ട് മട്ടന്നൂരിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് പ്രതികൾ തട്ടിയത്.
രണ്ടുമാസം മുൻപ് പ്രതികൾ അപ്‌സ്റ്റോക്സ് എന്ന ഒരു ആപ്പിന്റെ വ്യാജ പതിപ്പുമായി എത്തി ഡോക്ടർമാരെ പരിചയപ്പെട്ടു. സ്റ്റോക് പകുതി വിലയ്ക്ക് വാങ്ങി കൂടുതൽ വിലയ്ക്ക് മറിച്ചുവിൽക്കാമെന്ന് പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഘത്തിലെ കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |