തിരുവനന്തപുരം:വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വനിതകൾക്കായുള്ള സൗജന്യ സൈക്കിൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. ഷീ സൈക്ലിംഗ് പരിശീലനത്തിനെത്തിയവരാണ് പരിപാടിയുടെ അംബാസഡർമാരെന്ന് അദ്ദേഹം പറഞ്ഞു.
നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൈപ്പ് ലൈൻ,റോഡിന്റെ ഭാഗങ്ങളിൽ ലാൻഡ്സ്കേപ്പ്, സീനിയർ സിറ്റിസൺ കോർണർ,പാർക്കിംഗ്,കുട്ടികൾക്കായുള്ള പാർക്ക് എന്നിവ സജ്ജീകരിക്കാൻ തീരുമാനിച്ചെവെന്നും എം.എൽ.എ വ്യക്തമാക്കി.
ഇന്ത്യൻ സൈക്കിൾ എംബസിയാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്. കവടിയാർ പൈപ്പ് ലൈൻ റോഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ കുറവൻകോണം വാർഡ് കൗൺസിലർ ശ്യാം കുമാർ, മുൻ കൗൺസിലർ പി.എസ്.അനിൽകുമാർ,ഇന്ത്യൻ സൈക്കിൾ എംബസി പ്രതിനിധി പ്രകാശ് ഗോപിനാഥ്, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |