കോഴിക്കോട്: വയോധികരായ സഹോദരിമാരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയും ഇവരുടെ സഹോദരനുമായ പ്രമോദ് മരിച്ചതായി സംശയം. തലശ്ശേരിൽ ഇന്നലെ വെെകിട്ട് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണെന്ന് സംശയിക്കുന്നതായി പൊലീസ്. കുയ്യാലി പുഴിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിശദമായ പരിശോധനകൾ നടത്തുകയാണ്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞെന്നാണ് വിവരം.
സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിന് കഴിയാതായതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെയാണ് ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൻ റോഡിലെ 'പൗർണമി' എന്ന വാടകവീട്ടിൽ താമസിക്കുന്ന മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71),പുഷ്പ (66) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ച ഇളയസഹോദരൻ പ്രമോദിനെ പിന്നീട് കാണാതായി. കഴിഞ്ഞ മൂന്നു വർഷത്തോളമായി പ്രമോദിനൊപ്പം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ഇരുവരെയും കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |