നെടുമ്പാശേരി: മൂവാറ്റുപുഴ സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ പോക്സോ കേസ് ചുമത്തി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ ദേശത്തെ ഫ്ളാറ്റിൽ നിന്ന് ബുധനാഴ്ച്ച രാത്രിയാണ് തമിഴ്നാട് തിരുമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മിനു മുനീർ താമസിക്കുന്നതെങ്കിലും അവരെ അറിയിക്കാതെ തമിഴ്നാട് പൊലീസ് നേരിട്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2014ൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാദ്ഗാനം ചെയ്ത‌് പെൺകുട്ടിയെ ചെന്നൈയിലെത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്നാണു തിരുമംഗലം പൊലീസിനു ലഭിച്ച പരാതി.നടൻ ബാലചന്ദ്രമേനോൻ നൽകിയ അപകീർത്തിക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മിനു പിടിയിലായത്. ബാലചന്ദ്രമേനോനെതിരെ മിനു നൽകിയ ലൈംഗികാതിക്രമക്കേസ് തെളിവില്ലെന്ന് കണ്ട് തള്ളിയിരുന്നു. മറ്റ് ചിലർക്കെതിരെ ഇവർ നൽകിയ സമാനമായ പരാതിയിൽ നെടുമ്പാശേരി പൊലീസിൽ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |