തിരവനന്തപുരം: ഓണക്കാലത്ത് മലയാളിക്ക് സന്തോഷിക്കാൻ റെയിൽവേയും കെഎസ്ആർടിസിയും വമ്പൻ സർപ്രൈസുകളാണ് ഒരുക്കുന്നത്. ഓണത്തോട് അനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് 46 സ്പെഷ്യൽ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇതിനകം തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈ-കൊല്ലം ആറ് സർവ്വീസുകൾ, മംഗലാപുരം-കൊച്ചുവേളി 16സർവ്വീസുകൾ, മംഗലാപുരം-കൊല്ലം ആറ് സർവ്വീസുകൾ, കൊച്ചുവേളി-ബംഗളൂരു 18 സർവ്വീസുകൾ എന്നിങ്ങനെ 46സർവ്വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. ഹൈദരാബാദ്, മുംബയ്, ഡൽഹി നഗരങ്ങളിലേക്കും ഓണത്തിന് സ്പെഷ്യൽ സർവ്വീസുകൾ വേണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്.
റിസർവേഷൻ ആരംഭിച്ച ട്രയിനുകൾ ; ചെന്നൈ സെൻട്രൽ കൊല്ലം പ്രതിവാര എക്സ്പ്രസ്(ഓഗസ്റ്റ് 27,സെപ്തംബർ 3,സെപ്തംബർ 10),കൊല്ലം ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 28,സെപ്തംബർ 4,11),മംഗളൂരു ജങ്ഷൻ തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 21,23,28,30,സെപ്തംബർ 4,6,11,13),തിരുവനന്തപുരം നോർത്ത് മംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 22,24,29,31,സെപ്തംബർ 5,7,12,14),മംഗളൂരു ജങ്ഷൻ കൊല്ലം എക്സ്പ്രസ്( ഓഗസ്റ്റ് 25,സെപ്തംബർ 1,8),കൊല്ലംമംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 26,സെപ്തംബർ 2,9), എസ്.എം.വി.ടി ബംഗളൂരു തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 13, 27,സെപ്തംബർ 3),തിരുവനന്തപുരം നോർത്ത് എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്(ഓഗസ്റ്റ് 14,28,സെപ്തംബർ 4),എസ്.എം.വി.ടി ബംഗളൂരു തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്(ഓഗസ്റ്റ് 11,18,25,സെപ്തംബർ 1,8,15),തിരുവനന്തപുരം നോർത്ത് എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്( ഓഗസ്റ്റ് 12,19,26,സെപ്തംബർ 2,9,16).
അതേസമയം ഓണത്തിന് സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി ബുക്കിംഗും ആരംഭിച്ചു. ഈ മാസം 29 മുതൽ സെപ്തംബർ 15 വരെയാണ് പ്രത്യേക സർവീസുകൾ തുടങ്ങുന്നത്. വിവിധ നഗരങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ www.onlineksrtcswift. com എന്ന സൈറ്റിലും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും സീറ്റു ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |