ന്യൂഡൽഹി: വോട്ട് മോഷണ ആരോപണ കോലാഹലത്തിനിടെ, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി പുനെയിലെ പ്രത്യേക കോടതിയെ അറിയിച്ചു. സവർക്കറുടെ ബന്ധു സത്യാകി സവർക്കർ നൽകിയ മാനനഷ്‌ടക്കേസ് കോടതി പരിഗണിക്കുന്നതിനിടെയാണ് രാഹുലിന്റെ അഭിഭാഷകൻ ഇക്കാര്യമറിയിച്ചത്. സവർക്കർക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചാണ് രാഹുലിനെതിരെയുള്ള കേസ്. ജീവന് ഭീഷണിയുള്ളതിനാൽ കോടതിയിൽ നേരിട്ടു ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെന്ന് അഭിഭാഷകൻ മുഖേന രാഹുൽ കോടതിയെ അറിയിച്ചു. ഹാജരാകണമെങ്കിൽ മഹാരാഷ്ട്ര സർക്കാർ പ്രത്യേക സുരക്ഷയൊരുക്കണം. വിഷയം സെപ്‌തംബർ 11ന് കോടതി പരിഗണിക്കും.
2023 മാർച്ചിൽ യു.കെ സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പ്രസംഗത്തിൽ സവർക്കറെ ഭീരു എന്ന് വിളിച്ചെന്നാണ് ആരോപണം. സവർക്കറും സുഹൃത്തുക്കളും ചേർന്ന് അന്യമതസ്ഥനെ ആക്രമിച്ചു തുടങ്ങിയ ആരോപണങ്ങളും നടത്തിയെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |