ദുബായ്: അസഹനീയമായ കാലാവസ്ഥയിൽ വലഞ്ഞ് പ്രവാസി സമൂഹം. യുഎഇയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ ചൂട് 47 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മിതമായ ചൂട് കാറ്റ് വീശാനും അത് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ 35 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നും അറിയിപ്പുണ്ട്. അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 41 ഡിഗ്രി സെൽഷ്യസിലും താപനില എത്തും. ഉൾപ്രദേശങ്ങളിൽ ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. 47.4 ആണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
അബുദാബിയിൽ രാത്രികാലങ്ങളിൽ താപനില 31 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 32 ഡിഗ്രി സെൽഷ്യസിലേക്കും താഴാൻ സാദ്ധ്യതയുണ്ട്. ഷാർജയിൽ താപനില 30 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അൽ റുവൈസ്, മൊസൈറ തുടങ്ങിയ മറ്റ് പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |