മുഖങ്ങൾ
ഷാലൻ വള്ളുവശ്ശേരി
ലാളിതമായി വ്യത്യസ്തജീവിതദർശനങ്ങളെ അവതരിപ്പിക്കുന്ന കഥകൾ. സാധാരണ മനുഷ്യന്റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അനാവരണം ചെയ്യുന്ന ഇരുപത്തിയാറ് കഥകളുടെ സമാഹാരം.
പ്രസാധകർ:
നാഷണൽ ബുക്ക് സ്റ്റാൾ
ടി. പവിത്രന്റെ നാടകങ്ങൾ
മലയാള നാടകവേദിയിൽ ജീവിതത്തിന്റെ ജൈവികമായ അവതരണങ്ങൾ സാദ്ധ്യമാക്കിയ ടി. പവിത്രന്റെ ഏറ്റവും പുതിയ നാല് നാടകങ്ങളുടെ സമാഹാരം. സമകാലിക സാമൂഹ്യ പ്രശ്നങ്ങൾ ഉള്ളുണർത്തുന്നവിധം രേഖപ്പെടുത്തുന്ന പുസ്തകം.
പ്രസാധകർ:
ഒലിവ് ബുക്ക്സ്
മറക്കാത്ത മുഖങ്ങൾ
മരിക്കാത്ത ഓർമ്മകൾ
ബഷീർ രണ്ടത്താണി
രാഷ്ട്രീയ, സാഹിത്യ, ചലച്ചിത്ര മേഖലകളിൽ തിളങ്ങി കേരളീയ പൊതുജീവിതത്തിൽ അഗാധമായ സ്വാധീനം ചെലുത്തിയ വ്യക്തിപ്രഭാവങ്ങളെ അടുത്തറിയാനുള്ള ശ്രമം.
പ്രസാധകർ:
ഒലിവ് ബുക്ക്സ്
എന്റെ ഒ.സി.ഡി
സത്യാന്വേഷണങ്ങൾ
ഡോക്ടർ പി.ജെ. സാജു
നെല്ലും പതിരും കൂടി കലർന്നു കിടക്കുന്നതുപോലെ വാസ്തവത്തിലുള്ള ധാരണകളും, മിഥ്യാ ധാരണകളും നമ്മുടെ ചിന്തയിലുണ്ട്. സ്വയം ചിന്തിച്ചും തെറാപ്പിസ്റ്റിനോടു കൂടി ചിന്തിച്ചും പരീക്ഷണം നടത്തിയുമാണ് നേർവഴി കണ്ടെത്തുന്നത്. വിജ്ഞാനകുതുകികൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് 'എന്റെ ഒ.ഡി.സി സത്യാന്വേഷണ പരീക്ഷണങ്ങൾ."
പ്രസാധകർ:
ഒലിവ് ബുക്ക്സ്
അനന്തുവിന്റെ
ചരിത്രാന്വേഷണങ്ങൾ
സേതു
നൂറ്റാണ്ടുകൾക്കു മുമ്പ് കപ്പലിൽ ചരക്കുമായി തന്റെ നാട്ടിലെത്തിയ വിദേശികളുടെ മാത്രമല്ല, കുരുമുളകിന്റെയും സ്വന്തം നാടിന്റെ തന്നെയും ചരിത്രം തേടിയുള്ള അനന്തു എന്ന ബാലന്റെ യാത്രകൾ.
പ്രസാധകർ:
ഒലിവ് ബുക്ക്സ്
Words Like Sand crystals
Babu Prakash V.K
വാക്കുകളെ മണൽപരപ്പുകളോടും മഴത്തുള്ളിയോടും താരതമ്യപ്പെടുത്തുന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരം.
പ്രസാധകർ:
ഒലിവ് ബുക്ക്സ്
നവതിയുടെ നിറവിൽ ടി.എൻ. ജയചന്ദ്രൻ ആദരണിക
എഡിറ്റർ: തുമ്പമൺ തങ്കപ്പൻ
സാഹിത്യകാരൻ, സംഘാടകൻ, ഭരണാധിപൻ തുടങ്ങിയ സമഗ്രമായ വ്യക്തിത്വത്തിനുടമയായ ടി.എൻ. ജയചന്ദ്രന്റെ സംഭാവനകൾ രേഖപ്പെടുത്തുന്ന ഗ്രന്ഥം.
പ്രസാധകർ
ഭാഷാ സംഗമം
ഡിസംബറിന്റെ നഷ്ടം
പ്രൊഫ. കെ.ആർ. രവീന്ദ്രൻ നായർ
വായനവേളകളിലും പിന്നീടും മനസിൽ അവശേഷിക്കുന്ന മികവാർന്ന കഥാപാത്രങ്ങളുമായി പതിനഞ്ചു കഥകളുടെ സമാഹാരം.
പ്രസാധകർ
പ്രഭാത് ബുക്ക് ഹൗസ്
അവർണ്ണം
അടുതല ജയപ്രകാശ്
ഏതു വിഷയത്തിലും കവിത കണ്ടെത്തുന്ന അടുതല ജയപ്രകാശിന്റെ പുതിയ കവിതാ സമാഹാരമാണ് അവർണ്ണം.
പ്രസാധകർ
സുജിലി പബ്ലിക്കേഷൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |