മാഹി:വ്യക്തികളുടെ വികാസത്തിനും രാജ്യത്തിന്റെ പുരോഗതിക്കുമൊപ്പം സാമൂഹ്യമാറ്റത്തിന്റെ വജ്രായുധവുമാണ് വിദ്യാഭ്യാസമെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ന്യൂമാഹി എം.എം.എജ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച എം.എം.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളേയും എസ്.എസ്.എൽ.സി പരീക്ഷയിൽ എപ്ലസ് നേടിയ വിദ്യാർത്ഥികളേയും ആദരിക്കുന്ന മെറിറ്റ് ഈവനിംഗ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് അഡ്വ.ടി.ആസഫലി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജ്ജുൻ പവിത്രൻ, പ്രിൻസിപ്പാൾ കെ.പി.റിത്ത, ഹെഡ് മാസ്റ്റർ ഒ.അബ്ദുൽ അസീസ് സംസാരിച്ചു.. സ്‌കൂൾ മാനേജർ അബു താഹിർ കൊമ്മോത്ത്' സ്വാഗതവും പബ്ലിക് റിലേഷൻസ് ആഫീസർ വി.പി.മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |