കാസർകോട്: പ്രധാന അദ്ധ്യാപകന്റെ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. കാസർകോട് കുണ്ടംകുഴി സ്കൂളിലെ പത്താംതരം വിദ്യാർത്ഥി അഭിനവ് കൃഷ്ണയുടെ നേരെയാണ് അദ്ധ്യാപകന്റെ ക്രൂരമായ പീഡനമുണ്ടായത്. ഹെഡ് മാസ്റ്റർ ആണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥിയും രക്ഷിതാക്കളും പരാതിപ്പെട്ടു.ഇക്കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയത് ശ്രദ്ധയിൽപ്പെട്ട പ്രധാനാദ്ധ്യാപകൻ അസംബ്ലി കഴിഞ്ഞയുടനെ കുട്ടിയെ മാറ്റിനിർത്തി ചെകിട്ടത്ത് അടിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.എന്നാൽ അത്തരത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ഒതുങ്ങി നിൽക്കാത്തതു കൊണ്ടാണ് അടിക്കേണ്ടിവന്നതെന്നുമാണ് അദ്ധ്യാപകർ പറയുന്നത്. മർദ്ദനമേറ്റ കുട്ടി ചികിത്സയിൽ കഴിയുകയാണ്. അതേസമയം സംഭവം ഒതുക്കി തീർക്കാൻ സ്കൂൾ അധികൃതർ ബന്ധപെട്ടതായി വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു. കേസ് ഒഴിവാക്കാൻ ഒരു ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തുവെന്നും 'അമ്മ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എന്നാൽ തല്ലിയിട്ടില്ലെന്നും ശാശിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപകർ വീണ്ടും പറയുന്നു. സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |