ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയെ ഗതാഗതക്കുരുക്കിൽ നിന്ന് മോചിപ്പിക്കാനും യാത്രാസമയം കുറയ്ക്കാനുമായി രണ്ട് പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദ്വാരക എക്‌സ്പ്രസ് വേയുടെ ഡൽഹി സെക്ഷനും അർബൻ എക്സ്റ്റൻഷൻ റോഡ്-രണ്ടുമാണ് ഇന്നലെ പ്രധാനമന്ത്രി തുറന്നുകൊടുത്തത്. രണ്ട് പദ്ധതികളുടെ ചെലവ് 11,000 കോടിയാണ്. ലോകം ഇന്ത്യയെ നോക്കുമ്പോൾ ആദ്യം കാണുന്നത് ഡൽഹിയെയാണെന്നും വികസിത ഇന്ത്യയുടെ മാതൃകയായി ഡൽഹിയെ മാറ്റണമെന്നും മോദി പറഞ്ഞു. ഏറെക്കാലത്തിനുശേഷം ഡൽഹിയിൽ ഇപ്പോൾ ബി.ജെ.പി സർക്കാരാണ്. മുൻസർക്കാരുകൾ ഡൽഹിയെ പിന്നോട്ടടിച്ചു. പുതിയ സർക്കാർ ഡൽഹിയെ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സയ്‌നി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അർബൻ
എക്സ്റ്റൻഷൻ റോഡ് -2
എൻ.എച്ച് 44ൽ നിന്ന് തുടങ്ങുന്ന 75 കിലോമീറ്ററുള്ള ആറുവരി പാത
രോഹിണി, മുണ്ട്ക, നജഫ്ഗഡ്, ദ്വാരക എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോയി എൻ.എച്ച് 48ലെ ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിൽ അവസാനിക്കും.
അലിപുർ-ഡിച്ചോൻ കലൻ സ്‌ട്രെച്ചാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
ചെലവ് 5,580 കോടി
ദ്വാരക എക്‌സ്പ്രസ് വേ
യശോഭൂമി, ഡൽഹി മെട്രോയുടെ ബ്ലൂ, ഓറഞ്ച് ലൈനുകൾ, വരാൻ പോകുന്ന ബിജ് വാസൻ റെയിൽവേ സ്‌റ്റേഷൻ, ദ്വാരക ക്ലസ്റ്റർ ബസ് ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.
ശിവ് മൂർത്തി-ദ്വാരക സെക്ടർ -21 5.9 കിലോമീറ്ററും ദ്വാരക സെക്ടർ-21നെ ഡൽഹി-ഹരിനായ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന 4.2 മീറ്ററുമാണ് തുറന്നത്.
ഹരിയാന സെക്ഷനിലെ 19 കിലോമീറ്റർ കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്തിരുന്നു.
ചെലവ് 5,360 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |