തിരുവനന്തപുരം: തൃശൂരിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് മുൻജില്ലാകളക്ടർ കൃഷ്ണതേജയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ .വിവിധ ഫ്ളാറ്റുകളുടെ മേൽവിലാസത്തിൽ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയെന്നാണ് ആരോപണം. വോട്ടർപട്ടിക തയ്യാറാക്കുന്നതിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ നേരിട്ട് പങ്ക് വഹിച്ചിട്ടില്ലെന്ന് സംസ്ഥാനത്തെചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു.കേൽക്കർ അറിയിച്ചു.ജനപ്രാതിനിധ്യ നിയമപ്രകാരം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നിയമിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരും അവർക്ക് തൊട്ടുമുകളിലുള്ള അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത്. ഇതിൽ ജില്ലാഭരണാധികാരികൾക്ക് നേരിട്ട് പങ്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |