ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകൾ ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വരുന്നത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും പൊതുപ്രവർത്തകൻ ഡോ.കെ.എ. പോളിന്റെ പേരിലാണ് വ്യാജ പ്രചാരണം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |