മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. മുന്നിലെത്തുന്നവരെ വേറിട്ട രീതിയിലും മനോഹരമായ രീതിയിലും മേക്കപ്പ് ചെയ്യാൻ കഴിയുന്ന നിരവധിയാളുകളുണ്ട്. അത്തരത്തിൽ യുഎസിൽ നിന്നുളള ഒരു യുവതി തന്റെ മുന്നിലെത്തിയ മുഖം മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാലതിൽ ചില മാറ്റങ്ങളുണ്ട്. യുവതി മേക്കപ്പ് ചെയ്തിരിക്കുന്നത് ജീവനുളള വ്യക്തിയെയല്ല. ഒരു യുവതിയുടെ മൃതദേഹത്തിലാണ് അവർ മേക്കപ്പ് ചെയ്തിരിക്കുന്നത്.
വീഡിയോയിലൂടെ മേക്കപ്പ് രംഗത്തെ പുതിയ സാദ്ധ്യതയെക്കുറിച്ചും യുവതി പങ്കുവയ്ക്കുന്നുണ്ട്.
പോസറ്റ്മോർട്ടം മേക്കപ്പെന്നാണ് യുവതി തന്റെ പ്രവൃത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് മോർച്ചറി മേക്കപ്പ് അല്ലെങ്കിൽ റെസ്റ്റോറേറ്റീവ് ആർട്ടും എന്നും അറിയപ്പെടുന്നു. മരണപ്പെട്ട ഒരു വ്യക്തിയെ സംസ്‌കരിക്കുന്നതുവരെ മനോഹരമായി കാണപ്പെടാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. മൃതദേഹത്തിൽ മേക്കപ്പ് ചെയ്യുന്ന യുവതി വളരെ സന്തോഷത്തോടെയാണ് തന്റെ ജോലി ചെയ്യുന്നത്.
മരിച്ച വ്യക്തിയുടെ അവസാന ലുക്ക് മനോഹരമാക്കുന്നത് സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ചെയ്യുന്നത്. ഇതിനെ അവർ ബഹുമാനം എന്നാണ് പറയുന്നത്. മരിച്ച വ്യക്തിയുടെ കുടുംബങ്ങളുടെ ഏറ്റവും ആർദ്രമായ നിമിഷങ്ങളിൽ അവരെ സഹായിക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും ഇത് അവർക്ക് നൽകുന്ന ഒരു ആദരവാണെന്നും യുവതി വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. വീഡിയോ നിമിഷങ്ങൾക്കുളളിൽ തന്നെ വൈറലായി. ചിലർ ഭയാനകമെന്ന് പ്രതികരിച്ചപ്പോൾ മറ്റുളളവർ പിന്തുണയുമായെത്തി. ഇതൊരു നല്ല ആശയമാണെന്നാണ് മറ്റുചിലർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |